Monday, March 14, 2011

ഒരു തീവണ്ടിയുടെ ഓര്‍മ്മക്ക് .....

ഒരു തീവണ്ടിയുടെ ചൂളം വിളിയോ, പുകയുയര്‍ത്തി കടന്നു പോവുന്ന ഒരു തീവണ്ടിയുടെ വാങ്മയ ചിത്രമോ ഇല്ലാതെ, ഒരു നൊസ്റ്റാള്‍ജിയ മലയാളികള്‍ക്കുണ്ടാകുമോ എന്നറിയില്ല... എന്തു തന്നെ ആയാലും എന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് ഒരു തീവണ്ടിയുടെ നിറവും, ശബ്‌ദവും എല്ലാം ഉണ്ട് ... ഒരു പക്ഷേ, ഒരു തീവണ്ടിപ്പാതയെ ആശ്രയിക്കുന്ന ഒരു വലിയ ജന വിഭാഗത്തെ പ്രതിനിധീകരിക്കുന്നതു കൊണ്ടാവാം അത്....

പറഞ്ഞു വന്നത്, ഈ മാര്‍ച്ച് 12 നു നമ്മള്‍ അധികം പേരൊന്നും അറിയാതെ ഒരു ദിനം കടന്നു പോയി .... കേരളത്തില്‍ റെയില്‍വേ ആരംഭിച്ചിട്ട്, 150 വര്‍ഷങ്ങള്‍ ....അതായത്, മാര്‍ച്ച് 12,1861 -ല്‍ ആയിരുന്നു നമ്മള്‍ മലയാളികള്‍ ആദ്യമായി, ഒരു ചൂളം വിളി കേട്ടത് ... ആദ്യത്തെ റെയില്‍പ്പാത, വാണിജ്യാവശ്യം ബ്രിട്ടീഷുകാര്‍(Madras Railway Company) ബേപ്പൂരില്‍ നിന്നും തിരൂര്‍ വരെ ഓടിച്ചു ... അതായത് 30.6 KM ​ദൂരം

കേരളത്തിലെ രണ്ടാമത്തെ റെയില്‍പ്പാത തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലായിരുന്നു .. 1861 മെയ് മാസം 1 നു ..

ഞങ്ങളുടെ നാട്ടിലൂടെ തീവണ്ട് ഓടിയത് എന്നാണെന്നറിയോ ???? 1862 ഏപ്രില്‍ 14ന്‌ ... കേരള റെയില്‍വേയുടെ മൂന്നാം ഘട്ടമായിരുന്നു അത് ... 105 KM ദൂരമുള്ള, പട്ടാമ്പി-പോതനൂര്‍ പാതയായിരുന്നു അത്... ഇതിനോടൊപ്പം തന്നെ, 3 ഇടയില്‍ പള്ളിപ്പുറം സ്ടേഷന്‍ നിര്‍മ്മിച്ച് ഒരു പാത കൂടി നിര്‍മ്മിക്കപ്പെട്ടു ... 37KM ദൂരമുള്ള, കുറ്റിപ്പുറം - പട്ടാമ്പി പാതയും... 1862 സെപ്റ്റമ്പര്‍ 23നു ...

അപ്പുണ്ണിയും സേതുവും എല്ലാം ഇറങ്ങിയ, ഒരു റെയില്‍വേ സ്റ്റേഷന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു .... ഇപ്പോഴും കരിയന്നൂര്‍ പാലത്തിനു മുകളിലൂടെ പോകുന്ന ഓരോ തീവണ്ടിയും ഞങ്ങള്‍ പള്ളിപ്പുറംകാരെ, നിളയുടേയും തൂതയുടെയും സംഗമസ്ഥനത്തു നിന്നും ഒരു ഉയിര്‍ത്തു പാട്ടു കേള്‍പ്പിക്കുന്നു .....

നിങ്ങളും കേട്ടിട്ടുണ്ടാവില്ലേ, ഉറക്കം വരാത്ത രാത്രികളില്‍,പുറത്ത് മഴത്തുള്ളികളുടെ ശബ്ദത്തിനൊത്ത് ഇരമ്പുന്ന ഒരു തീവണ്ടിയുടെ കൂവല്‍ ....

11 comments:

chithrakaran:ചിത്രകാരന്‍ said...

കേരളത്തിലെ തീവണ്ടി ചരിത്രം !!!
കുറച്ചു പടങ്ങള്‍ കൂടി ചേര്‍ത്താല്‍ കുശാലാകുമായിരുന്നു :)

M.K.KHAREEM said...

കുട്ടിക്കാലത്ത് പാട വരമ്പില്‍ ചാഞ്ഞു നീങ്ങിയ വണ്ടി ഇന്നില്ല. എങ്കിലുമത് എന്നിലൂടെ ഇന്നും താളം കൊട്ടി പൊയികൊണ്ടിരിക്കുന്നു...

Shefeek Thottekkara said...

Me also belongs to pallippuram,I don't know the history of railway and pallipuram station, befor I read this one. thank you anju.. it's awasome..
Keep it up

shefeek thottekkara

തൂവലാൻ said...

ആരും അറിയാതെ പോയ ചില നല്ല വിവരണങ്ങൾ…

ഷൈജു.എ.എച്ച് said...

തീവണ്ടി കണ്ടാല്‍ ആരാണ് നോക്കാതിരിക്കുക. അതുപോലെ അപ്രതീക്ഷിതമായാണ് ഈ ബ്ലോഗും ഞാന്‍ കണ്ടത്. തീവണ്ടി എന്ന്‌ വായിച്ചപ്പോള്‍ എന്നാല്‍ ഒന്നു നോക്കിയിട്ട് പോകാം എന്ന്‌ വച്ചു.
തീവണ്ടി കേരളത്തില്‍ ആരംഭിച്ച വര്‍ഷം അതിന്റെ ചരിത്രം എല്ലാം മറന്നു പോയിരുന്നു. ഈ ബ്ലോഗിലൂടെ അത് വീണ്ടും ഓര്‍മയില്‍ തിരിച്ചെത്തി. കല്‍ക്കരി തിന്നും വെള്ളം മോന്തും തീവണ്ടി ആണ് ആദ്യം ഓര്‍മയില്‍ വരിക. പിന്നെ പഴയ സിനിമയില്‍ തീവണ്ടിക്കു ഒരു പ്രത്യേക സ്ഥാനം തോന്നിയിരുന്നു. അതുപോലെ പാട്ടുകളും..വണ്ടി..വണ്ടി..തീവണ്ടി..നിന്നേ പോലെ കരളിനുള്ളില്‍ എനിക്കും തീയാണ്..(വരികള്‍ ശരിക്ക് ഓര്‍മയില്ല).. എന്നാലും ബ്ലോഗ്‌ നന്നായി.. കുറച്ചു കൂടി ഓര്‍മ്മകള്‍ ചേര്‍ക്കാമായിരുന്നു..അപ്പോള്‍ കൂടുതല്‍ ഭംഗി ആയെന്നെ.. എല്ലാ ഭാവുകങ്ങളും നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com

പാക്കരൻ said...

തീവണ്ടിയെ ചുറ്റിപറ്റി എനിക്കുമുണ്ട് കുറെ കുഞ്ഞ് ഓര്‍മ്മകള്‍, മലനിരകള്‍ക്ക്‌ ഇടയിലൂടെയും മന്തോപ്പുകള്‍ക്ക് ഇടയിലൂടെയും കൂകിപ്പായുന്ന ഒരു തീവണ്ടിയാത്രയുടെ ഓര്‍മ്മ ഇന്നും മായാതെ സൂക്ഷിക്കുന്നു.

പത്രക്കാരന്‍ said...

അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത് !!!!
പത്രക്കാരനും ഒരു പള്ളിപ്പുരത്തുകാരന്‍ ആണേ

Unknown said...

നന്നായിട്ടുണ്ട് പെങ്ങളെ ...... ഇതു വായിച്ചപ്പോള്‍ നമ്മുടെ കുട്ടിക്കാലം ഓര്മ വരുന്നു .....നമ്മള്‍ എല്ലാം ഒന്നിച്ചു പഠിച്ച പള്ളിപ്പുറത്തെ സ്കൂള്‍ ദിനങ്ങളാണ് ആദ്യം ഓര്മ വരുന്നത് പിന്നെയും പറയുകയാണെങ്കില്‍ പള്ളിപ്പുറം റെയില്‍വേ പാളത്തിന്റെ മുകളില്‍ കൂടി നടന്നു tution ക്ലാസിനു പോയിരുന്നത്............ തീവണ്ടി കാണാന്‍ മാത്രമായി ആ പാട വരമ്പത്ത് പോയിരുന്നിരിന്നത് ......അങ്ങിനെ കുറെ ഓര്‍മ്മകള്‍
നഷ്ടപ്പെട്ടു പോയ..... വിദൂരതയില്‍ മറഞ്ഞ ആ കാലം ഒന്ന് കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍........... ഞാനാശിച്ചു പോകുകയാണ് ഇപ്പോള്‍ .........

വിഷ്ണു ഹരിദാസ്‌ said...

"അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്" - ഈ പ്രയോഗം സേര്‍ച്ച്‌ ചെയ്താണ് ഇവിടെ എത്തിയത്.

ഒരു ബ്ലോഗില് (http://libinsonsam.blogspot.in/2013/06/blog-post_6.html) ഇതിന്റെ നല്ലൊരു ഉശിരന്‍ കഥ കണ്ടപ്പോ ആണ് സെര്‍ച്ച്‌ ചെയ്തു നോക്കിയത്, സത്യം അറിയാന്‍ വേണ്ടി. ഇവിടെ ദേ കിടക്കുന്നു സംഗതി.

അല്ലാ, ഇത് സത്യം തന്നെ???

ലി ബി said...

സത്യം ....ശെരിക്കും ഞാന്‍ പറഞ്ഞതാ.....അന്ജൂ....ഞാന്‍ കേസ് കൊടുക്കും നോക്കിക്കോ... :D

http://libinsonsam.blogspot.com/2013/06/blog-post_6.html

amayursam said...

ലി ബി മോനെ ഞാനും അഞ്ജും 10 20 മലപ്പുറം കുണ്ടാന്മാരും ഒരു കോസ്ടരില്‍ സൌദിയില്‍ വന്നു ചാമ്പും പിന്നെ അന്ടെ അര്ബാബിനോട് ഗിര്‍ഗിര്‍ പറഞ്ഞു നിന്നെ അകത്താക്കും നീ ണങ്ങളുടെ നാടിനെപറ്റി ജന്മത്തില്‍ ഒരക്ഷരം മുണ്ടൂല അല്ല പിന്നെ ...