Tuesday, March 09, 2010

നാം.... !!!

ചില സമരേഖകള്‍ അങ്ങിനെയാണ്‌
ഒരിക്കലും അടുക്കാതെ, എന്നും ഒരേ ദൂരം വിട്ട്‌..
ദൂരെ നിന്നും നോക്കുന്നവര്‍ക്ക് നാം ഒന്നായവരെന്നു തോന്നും..
ചിലര്‍ക്ക് പിരിഞ്ഞകന്നവരെന്നും
എങ്കിലും ഒരിക്കലും അടുക്കാതെയും, എന്നാല്‍ അകലാതെയും,
അവ നീണ്ടു കൊണ്ടേയിരിക്കും...
നീയും ഞാനും പോലെ..

27 comments:

ശ്രീ said...

സമാന്തര പാതകള്‍...

കൊള്ളാം

അനിയന്‍കുട്ടി | aniyankutti said...

എന്റമ്മേ... എന്തൊരു പഞ്ചിംഗ് ആശയം... കുടങ്ങള്‍ കുടങ്ങള്‍... (kudos kudos)

പട്ടേപ്പാടം റാംജി said...

ദുരെ നിന്ന് നോക്കുന്നതാണ് കുഴപ്പം........

Fas said...

kollaam kollaam

ninte swatham...... said...

nammal thammil angine aano????? nammal ennee onnichavaraanu!!!!

നിരക്ഷരൻ said...

ഞാന്‍ ആരണെന്ന് മനസ്സിലായി. ആരാണ് നീ ? :) :)

വാഴക്കോടന്‍ ‍// vazhakodan said...

നീയും ഞാനും പോലെ..!:)

അടുക്കുകയോ അകലുകയോ ചെയ്താല്‍ പിന്നെ ഞാന്‍ സമരേഖയല്ലല്ലോ അല്ലേ? :)

ഒരു നുറുങ്ങ് said...

അനുസ്വ്യൂതം ഒഴുകുന്നു,കൈവഴികളിലെങ്കിലും
കാഴ്ച്ചക്കാര്‍ക്ക് “നാം ഒന്നായവരെന്നു തോന്നും”.

Jishad Cronic said...

കൊള്ളാം....

ജിപ്പൂസ് said...

സമാധാനിക്യാം.
അടുക്കില്ലെന്നാലും ഒരിക്കലും അകലില്ലല്ലോ.
ആദ്യായിട്ടാണിവിടെ.നല്ല വരികള്‍.ആശംസകള്‍ അഞ്ജു.

മഴത്തുള്ളികള്‍ said...

നല്ല വരികള്‍..സമരേഖകളല്ലേ ഏതെങ്കിലും അറ്റത്തു വച്ച് ഒന്നിക്കേന്ദതാണ്..
നല്ല വരികള്‍..ആദ്യമായാണ് ഇവിടെ
ആശംസകള്‍........

Jaison, the dreamer... said...

mazhachaattal pole snigdhamaaya chintha

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വളരെ നന്നായിട്ടുണ്ട്..ആദ്യമായിട്ടാ വരുന്നത് ഇവിടേ.. മുഴുവൻ കവിതകളും വായിച്ചു..

ഒരു പട്ടാമ്പിക്കാരൻ (ജന്മം കൊണ്ടും മനസ്സുകൊണ്ടും മാത്രം)

വരവൂരാൻ said...

നല്ല കവിത...നന്നായിട്ടുണ്ട്‌.

ശ്രീനാഥന്‍ said...

സമാന്തരത്തെ വ്യത്യസ്തകോണുകളിൽ കണ്ടു, മൌലികതയുണ്ട്, നന്നായി.

വിനയന്‍ said...

കൊള്ളാം...സമാനമായ ഒന്ന് പൌലോ കൊയലോയുടെ സഹീര്‍ എന്ന നോവലില്‍ ഒരു ചെറിയ ഭാഗത്ത്‌ പറയുന്നുണ്ട്.

poochakanny said...

Very nice, keep it up.

Sreekanth K S said...

ദീര്‍ഖ സമാന്തരം .... ഒരു റയല്‍ ട്രാക്ക് പോലെ #ഇഷ്ടപ്പെട്ടു

Anonymous said...

നന്നായിരിക്കുന്നു....

Anonymous said...
This comment has been removed by a blog administrator.
Unknown said...

എല്ലാവര്‍ക്കും നന്ദി... :)

Anonymous said...

its too funny.... not only some parallel lines but all parallel lines are like this only....
Its a vocabulary problem

Arun Kumar Pillai said...

മനോഹരമായ രചന...

ഷംസീര്‍ melparamba said...

ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അര്‍ത്ഥ വത്തായ കവിത...

Fousia R said...

എന്തായാലും പോക്ക് ഇരുളുമോര്‍മ്മ തന്‍ സീമയിലേക്കല്ലല്ലോ.
നന്നായി. ആശംസകള്‍

നാമൂസ് said...

സമാന്തര പാതകള്‍..
കഥ പറയുമൊരു നാള്‍.

തൂവലാൻ said...

സമരേഖകൾ എല്ലാം അങ്ങിനെ തന്നെയല്ലേ?അടുക്കാറുണ്ടോ അവ..ദൂരെ നിന്നും മാത്രം നോക്കിയാൽ മതി..സമൂഹത്തിന്റെ മുന്നിൽ നമ്മൾ സ്ന്തുഷ്ടരാണ്.