Wednesday, October 07, 2009

മടങ്ങും മുമ്പേ...

നിലയ്ക്കാന്‍ പോകുന്ന ശ്വാസത്തെ ഒരു നിമിഷം
പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കുകയാണു ഞാന്‍...
ഇനി എന്നും ഇങ്ങനെയാവുമല്ലോ....
ചങ്കില്‍ ചില ശബ്ദങ്ങള്‍ പുറത്തേക്കു വരാന്‍ തിടുക്കം കൂട്ടുന്നോ?
നെഞ്ചില്‍ നിന്നുംജീവന്‍ പറക്കാന്‍ കൊതിക്കയാണോ?...
പക്ഷേ ഹൃദയത്തില്‍ എന്തൊക്കെയോ ആഗ്രഹങ്ങള്‍,
വെറുതേ വീണ്ടും പൂക്കാന്‍ കൊതിക്കുന്നോ...?
അറിയില്ല...
ഈശ്വരാ(യുക്തിവാദിയായ ഞാനും !!!)....
എനിക്കൊരു ദിവസം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍,
വാക്കുകളുടെ പ്രളയത്തില്‍ ഞാന്‍ പറയാന്‍ മറന്നതെല്ലാം,
ഒന്നു കൂടി ഓര്‍ത്തെടുക്കാമായിരുന്നു...
പാടിയ വരികളിലെ, തെറ്റുകള്‍ തിരുത്താമായിരുന്നു...
തെറ്റി വന്ന വഴികളിലെ, വഴികാട്ടികളില്‍ നോക്കാമായിരുന്നു...
ചവിട്ടി മെതിച്ച കരിയിലകള്‍ക്കിടയില്‍ വീണു പോയൊരെന്റെ
പ്രണയം വീണ്ടെടുക്കാമായിരുന്നു...
നനയാത്ത ഓരോ തുള്ളി മഴയിലും അലിഞ്ഞില്ലാതാവാമായിരുന്നു....
ഓര്‍മ്മകളുടെ പിടി വള്ളികളില്‍ മുറുകുന്ന,
ഹൃദയത്തെ തിരിച്ചെടുക്കാമായിരുന്നു!!

പക്ഷേ... ഇനിയും,
തിരിയുന്ന സമയത്തിന്റെ സൂചികള്‍ക്കിടയിലെവിടെയോ,
വീണു പോവാന്‍ വേച്ചു നടക്കുമ്പോള്‍
ഇനി എവിടെ എനിക്കു സമയം??
ഇടറിയ കാലുകളിലെ വേദന മാറും മുന്‍പേ,
വിങ്ങിയ ഹൃത്തിലെ മുറിപ്പാടുണങ്ങും മുന്‍പേ...
നീ തന്ന, ഓര്‍മ്മകളുടെ പൊന്നോണ സന്ധ്യകള്‍ മാത്രം മനസ്സില്‍ നിറച്ച്,
അടയുന്ന കണ്ണിലെ ഇരുളില്‍, മറ്റെല്ലാം അലിയിച്ച്,
തിരിച്ചു വിളിച്ചാലും മടങ്ങി വരാനാവാത്തത്രയും ദൂരേക്ക്....
പോകട്ടെ ഞാന്‍....

25 comments:

john jita said...

antharleenamaya dhukkathe ella postukalil ninum ulkollan sadhikkunu

Ranjith said...
This comment has been removed by the author.
Ranjith said...

വരികളിലും വരികള്‍ക്കിടയിലും ഒട്ടേറെ അര്‍ത്ഥങ്ങള്‍....

Anonymous said...

മരണം... അതെപ്പോഴും നനുത്ത കാലോച്ചയോടെ കടന്നു വരാം... കൊള്ളാം മടങ്ങും മുന്‍പുള്ള ചിന്തകള്‍.. ഇനിയം ഈ വഴി വരാം..

ശ്രീനാഥ്‌ | അഹം said...

വിവരമുള്ളവര്‍ പറഞിട്ടുണ്ട്, ഓരോ ദിവസവും എണീക്കുമ്പോള്‍ മനസില്‍ ഓര്‍ക്കുക, നാളെ ഞാന്‍ മരിക്കും. അതിനുപുന്‍പ് ഞാനെന്തൊക്കെ ചെയ്യണം എന്ന്. എന്തൊക്കെ മനസ് പറയുന്നുവോ, അതിനുവേന്റി യത്നിക്കുക...

Unknown said...

അങ്ങിനെയെങ്കില്‍, ചെയ്യാന്‍ ആഗ്രഹമുള്ള ഒരുപാട് കാര്യങ്ങളില്ലേ... പക്ഷെ, എല്ലാം പ്രായോഗികമാവില്ലല്ലോ!!

അഭി said...

മരണത്തിനു മുന്‍പുള്ള ആ പുനരാലോചന കൊള്ളാം . നന്നായിരിക്കുന്നു അഞ്ജു

ശ്രീ said...

"എനിക്കൊരു ദിവസം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍,
വാക്കുകളുടെ പ്രളയത്തില്‍ ഞാന്‍ പറയാന്‍ മറന്നതെല്ലാം,
ഒന്നു കൂടി ഓര്‍ത്തെടുക്കാമായിരുന്നു..."

വരികള്‍ നന്നായിരിയ്ക്കുന്നു, അഞ്ജൂ... ചിന്തകളും.

Antonio Vellara said...

നന്നായിരിക്കുന്നു.. ഇനിയും എഴുതണം..

Antonio Vellara

Midhin Mohan said...

ശ്വാസത്തെ പിടിച്ചു നിര്‍ത്തുന്ന 'നേരം' കൊണ്ടു 'സമയത്തെ' പിടിച്ചു നിര്‍ത്തിക്കൂടെ?....... ചില സെക്കന്റുകള്‍ക്ക് പല വര്‍ഷങ്ങളേക്കാള്‍ വിലയുണ്ടാവും.... വര്‍ഷങ്ങള്‍ കൊണ്ടു വരുത്തിയ പിഴ ഒടുക്കാനും നിമിഷങ്ങള്‍ കൊണ്ടു സാധിക്കും... പുനര്‍ ജന്മത്തിന് ഇനിയും സമയമുണ്ട്.....

കവിത നന്നായിട്ടുണ്ട്.......

വരവൂരാൻ said...

എനിക്കൊരു ദിവസം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍
100 കൊല്ലം കൂടി ജീവിക്കും

Manoraj said...

മരണത്തിനു എന്തെല്ലാം വ്യാഖ്യാനങ്ങള്‍...അല്ലെ അഞ്ചു... എം. ടി പറഞ്ഞു " മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന്.." എനിക്ക് തോന്നുന്നു ഏറ്റവും മനോഹരമ വ്യാഖാനം അത് തന്നെ എന്ന്‍.. ഇനിയും എഴുതുക...നല്ല കൂട്ടുകരവാന്‍ ആഗ്രഹിക്കുന്നു...വിരോധമില്ലെങ്ങില്‍ മെയില്‍ ചെയുക...ഒപ്പം എന്റെ ബ്ലോഗ്‌ നോക്കുക...അഭിപ്യരം പറയുക...

Sureshkumar Punjhayil said...

Maranathinte vyakaranavum...!

Manoharam, Ashamsakal...!!!

Unknown said...

Manasil Thangi nilkkunna oru cheriya pedippikkunna kulir........

paarppidam said...

നന്നായിരിക്കുന്നു...ആശംസകൾ...

ദൈവം said...

കഴിഞ്ഞുപോയതൊന്നും മാറ്റാൻ കഴിയില്ലെങ്കിലും, ഒരു നിമിഷാർദ്ധമേ ബാക്കിയുള്ളൂ എങ്കിലും, പുതിയതായി ഒരു തുടക്കത്തിനു കഴിയാത്ത വിധം ഒന്നും എവിടേയും കെട്ടുപോയിട്ടില്ലെന്നല്ലേ ജീവിതം നമ്മെ പഠിപ്പിക്കുന്നത്?

എല്ലാ‍ യുക്തിവാദികളുടേയും വീട്ടിലേക്ക് ഒരിക്കലെങ്കിലും ദൈവം വിരുന്നിനെത്താതിരിക്കില്ലെന്ന് ഇപ്പോൾ ബോധ്യമായില്ലേ :)

poor-me/പാവം-ഞാന്‍ said...

റ്റക്ക് റ്റക്ക്...
അയ്യൊ മരണത്തിന്റെ വിളിയാണോ

JayanEdakkat said...

pattambi nilayude aduthuninnum Baglore software lokatheku pokumbozhulla samthrasam
ellam athijeevikkum
karanam
NILA athrakku vishalamanu
athu ninakku aazhathilulla aardhratha thannittundakum
jayanedakkat@gmail.com

രാജേഷ്.കെ.വി. said...

നന്നായിരിക്കുന്നു. ഉറങ്ങുന്ന ഓരോ രാത്രിയിലും മരിക്കുക തന്നെയാണ്‌. ചെയ്തുതീര്‍ക്കാനാവാതെ പോയ, ഓര്‍ത്തിരുന്ന്‌ മറന്നുപോയവയെ പിടിവിടാതെ ഉറക്കമിളക്കുകയാണു നാമിപ്പൊഴും.

Unknown said...

anju......... enikku ninne kanan thonnunnu..........

Unknown said...

നന്നായിരിക്കുന്നു അഞ്ചു
തികച്ചും അപ്രതീക്ഷിതം ആയ കണ്ടുമുട്ടല്‍

എന്തായാലും സന്തോഷം കൂടുതല്‍ എഴുതുക . എഴുതിയത് പതിക്കാന്‍ നല്ല ഒരു സ്ഥലം പറഞ്ഞു തരാം ...
www.koottam.com

Neena Sabarish said...

വ്യത്യസ്തതയുള്ള ചിന്തകള്‍

Neena Sabarish said...

വ്യത്യസ്തതയുള്ള ചിന്തകള്‍

Minesh Ramanunni said...

"ചവിട്ടി മെതിച്ച കരിയിലകള്‍ക്കിടയില്‍ വീണു പോയൊരെന്റെ
പ്രണയം വീണ്ടെടുക്കാമായിരുന്നു..."
ശോ ഇത് മാതിരി വരികളുമായി മേലില്‍ ബ്ലോഗില്‍ കണ്ടു പോകരുത് മനുഷ്യന്റെ മനസമാധാനം കെടുത്താന്‍ ..:)
ചില വരികള്‍ നെഞ്ചില്‍ തന്നെ കൊണ്ടുട്ടോ ..! അതാ ഇങ്ങനെ പറഞ്ഞത്. നന്നായിരിക്കുന്നു പട്ടാമ്പിയില്‍ നിന്നും ഇനിയും രചനകള്‍ ഉണ്ടാവട്ടെ.

ഒരു കുഞ്ഞുമയിൽപീലി said...

നന്നായിരിക്കുന്നു ....

എന്തെ ....മഴ നിന്നത് ...

ഇനിയും പെയ്യട്ടെ ...

പട്ടാമ്പിയെ ....കുളിരണിയിച്ചു കൊണ്ട് ..