നീ തുടിച്ച് തുടങ്ങിയത് ഞാനറിഞ്ഞു തുടങ്ങിയിരുന്നു ....
നിന്നെ കാണാനുള്ള ദിവസങ്ങളെണ്ണി ഉറക്കമില്ലാതെ കിടക്കുമ്പോള്‍,
നിന്റെ ഹൃദയം എന്നോട് കാത്തിരിക്കാന്‍ പതുക്കെ പറയുന്നുണ്ടായിരുന്നു....
നിന്റെ കുഞ്ഞു ചിരി കേട്ട്, ഞാന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നു ...
എന്നെ മുറുക്കി പിടിക്കുന്ന നിന്റെ അഛന്റെ കൈകളില്‍, ഞാന്‍ നിന്നേയും ഒതുക്കി...
ചിലപ്പോള്‍ പകല്‍ വെളിച്ചത്തില്‍ ഞാന്‍ ചിരിച്ചു കൊണ്ടിരുന്നു...
നിന്നോട് വെറുതെ സംസാരിച്ചു കൊണ്ടിരുന്നു...
നിന്റെ കുസൃതികള്‍ക്ക് മൂളിക്കൊണ്ടിരുന്നു...
നീ പെണ്‍കുട്ടിയായിരിക്കണം എന്നാഗ്രഹിച്ചു...
നിന്റെ മുടികെട്ടി തരുന്ന്തുമ്, ഇടക്ക് സമ്മതിക്കാതെ നീ അഛന്റെ അടുത്തേക്ക്
ഓടിപ്പോവുന്നതും ഞാന്‍ സ്വപ്നം കണ്ടു...
അഛന്റെ പിന്നിലൊളിച്ച്, നീ അമ്മയെ കളിയാക്കി ചിരിക്കുനന്ത് ഞാന്‍ കണ്ടു...
ആ കൈകളില്‍ പിടിച്ച്, നീ പൂവിനേയും പൂമ്പാറ്റയെയും തൊട്ട്, ആയിരം ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നത് ഞാന്‍ കണ്ടു...
കുഞ്ഞേ, നീ എന്തിനിത്ര സമയമെടുക്കുന്നു, ഈ അമ്മയുടെ കണ്‍മ്മുന്നില്‍ വരാന്‍..
ഓരോ നിമിഷവും പ്രതീക്ഷിച്ച് ആയിരമായിരം, സ്വപ്നങ്ങളും കുഞ്ഞുടുപ്പുകളും നെയ്ത്, അമ്മ കാത്തിരിക്കുകയാണ് ...
ഞാന്‍ ആകെ മാറുന്നതായെനിക്ക് തോന്നി...
നീ വരുമ്പോള്‍ നിനക്കുറങ്ങാന് അഛന് വാങ്ങിയ തൊട്ടിലില്‍ ഞങ്ങള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങി നിറച്ചു...
നീ വലുതാവുകയായിരുന്നു, എന്റെ വയറിനോടൊപ്പം ....
ഇപ്പോള്‍ നീയെന്നെ, ഇടക്കിടെ കൈ കൊണ്ട് തോടുന്നതെനിക്കറിയാം...
നീ സുന്ദരിയാണെന്ന് ഡോക്ട്ടര്‍ ഒരിക്കല്‍ പറഞ്ഞു ...
ഇന്ന് നീ വരികയാണ് ...
അമ്മ ജീവിതത്തിലാദ്യമായി വേദന എന്തെന്നറിഞ്ഞു കൊണ്ടിരിക്കുന്നു...
അഛന്റെ കൈകള്‍ മുറുകെ പിടിച്ച്, നീ എന്റെ കൈകളിലേക്ക് വരുന്നതും ഓര്‍ത്ത് കിടക്കുമ്പോള്‍ ഞാന്‍ ഒന്നും അറിയുന്നില്ല...
നിന്റെ പട്ടു പോലുള്ള കവിളുകളില്‍ ആദ്യമായി ഉമ്മ വക്കാന്‍ കൊതിയാവുന്നു...
നിന്റെ കുഞ്ഞു വായയാല്‍ നീ എന്റെ സ്നേഹം നുകരുമ്പോള്‍, ഞാന്‍ പൂര്ണ്ണയാവും എന്നു തോന്നി....
പതുക്കെ വേദന ഇരുട്ടു പോലെ കണ്ണില്‍ നിറഞ്ഞു തുടങ്ങി...
ഒന്നുമൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല....
പതുക്കെ വെള്ളിമേഖങ്ങള്‍ എന്നെ വന്‍ മൂടുന്ന പോലെയെനിക്ക് തോന്നി..
പിന്നെയെനിക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല...
ശബ്ദങ്ങള്‍ കുറവായ ഏതോ നേരം... ഞാന്‍ കണ്ണു തുറക്കാന്‍ പോവുകയാണ്...
എനിക്ക് നിന്നെ ആദ്യം കാണണമെന്നുണ്ടായിരുന്നു...
പക്ഷേ, ആരും നിന്നെ എന്റെ കയ്യില്‍ വച്ചു തന്നില്ല..
ഞാന്‍ എന്റെ കൈകള്‍ ചുറ്റിലും നീട്ടി...
നിന്നെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല....
എവിടേയും...
നീ... നീ ദൂരെയപ്പോള്‍ അമ്പിളിമാമനോടൊപ്പം, കണ്ണു പൊത്തി കളിക്കയായിരുന്നു... അമ്മയെ പറ്റിച്ചു കൊണ്ട്, ല്ലേ ...??
പക്ഷേ, കണ്ണിലെ നീര്മുത്തുകള് വീഴ്ത്താതെ, വിടര്‍ത്തിയ കൈകളും കൊണ്ട്, ഞാനിവിടെ കാത്തിരിക്കുകയാണ്... നീ വരുന്നതും കാത്ത് ......
8 comments:
നന്നായി എഴുതി.
ഹൃദ്യമായിരിക്കുന്നു...
എന്താ പറയേണ്ടതെന്നറിയില്ല. വേദനകള്‍ പങ്കു വെച്ചാല്‍ തീരും. അല്ലേ?!
beautiful
BINDU CHECHI SAID,
NICE,VERY INTERESTING.
aiswarya & achu said,
ENTHE VEENDUM EZHUTHATHATH?
OORKKUNNUVO NJANGALE............
ഹൃദ്യമായിരിക്കുന്നു...
Vedanippichu
Post a Comment