Thursday, July 22, 2010

ചിലപ്പോഴൊക്കെ....

കേട്ടിരുന്നു ദൂരെ നിന്നേ,
ഒരിരമ്പലായ്‌ മഴയാര്‍ത്തു വരുന്ന ശബ്ദം പോലെ...
നില്‍ക്കാതെ പെയ്യുകയായിരുന്നു, ഇന്നലെ;
മനവും, തനുവും നിറച്ച് ....
പക്ഷേ.. ഇപ്പോള്‍ പെയ്‌തു തീര്‍ന്നത്രേ...
അറിഞ്ഞില്ല ഒരു മാത്ര പോലും..
ഈ കുളിരലിയുന്ന ഓരോ നിമിഷത്തിലും,
നില്‍ക്കാനുള്ളതായിരുന്നെന്ന്‌..
പറഞ്ഞില്ല ആരും...
എന്നിട്ടും...
തൂവാതെ ഞാനെടുത്തു വച്ചയെന്റെ,
എല്ലാ സ്വപ്നങ്ങളും ഏറ്റെടുത്ത്
പെയ്‌ത് തീരുകയായിരുന്നു...

തീര്‍ന്നിട്ടില്ലയൊന്നും,
കേള്‍ക്കാം ഇപ്പോഴും കണ്ണടച്ചാല്‍
തുള്ളികള്‍ വീണുതിരുന്ന ശബ്ദം,
ഒരു ഞരക്കം,
ജീവന്റെ അവസാന ശ്വാസം പോലെ...

ഇരുളില്‍ തെളിയാത്ത രൂപങ്ങളില്‍
വെളിച്ചം മറച്ചതിരിടുമ്പോള്‍...
ചിലപ്പോള്‍ ചിതലരിക്കുന്നൊരവസാന പേജില്‍,
പ്രണയം മണക്കുന്ന തുരുമ്പിച്ചൊരക്ഷരങ്ങളില്‍
ഞാന്‍ കുടിയിരിക്കുന്നു നിന്നിലെന്നും ... ഓര്‍മ്മകളുടെ പിടിയില്‍ പിടഞ്ഞ്...
ആരോടും പറയാത്തൊരു കഥയായ്‌...

അവശേഷിപ്പിച്ചിട്ടുണ്ടെന്തൊക്കെയോ എന്നോര്‍ത്താവാം പോയത്.
പക്ഷേ നീ നാളെ വീണ്ടും ആര്‍ത്തു പെയ്യുമ്പോള്‍
അറിക....
ഏറ്റു വാങ്ങാന്‍ ഞാനിവിടെയില്ലെന്ന്‌...


16 comments:

HAINA said...

നന്നായിരിക്കുന്നു

Unknown said...

പ്രണയം മണക്കുന്ന തുരുമ്പിച്ചൊരക്ഷരങ്ങളില്‍
ഞാന്‍ കുടിയിരിക്കുന്നു നിന്നിലെന്നും ...

yousufpa said...

മഴയിൽ നെയ്ത ഈ പ്രണയ കവിത ശ്ശി പിടിച്ചു. ഭാവുകങ്ങൾ.

Manoraj said...

പ്രണയം നന്നായി വർക്ക് ഔട്ട് ചെയ്തിരിക്കുന്നു.

Ranjith said...

"തീര്‍ന്നിട്ടില്ലയൊന്നും,
കേള്‍ക്കാം ഇപ്പോഴും കണ്ണടച്ചാല്‍
തുള്ളികള്‍ വീണുതിരുന്ന ശബ്ദം...."

:)

Naushu said...

നന്നായിരിക്കുന്നു...

Unknown said...

എല്ലാവര്‍ക്കും നന്ദി... :)

ശ്രീനാഥ്‌ | അഹം said...

കാത്തിരിപ്പിന്‍... തിരിനനയും...
ഈറന്‍.. പെരുമഴക്കാലം...

sumesh said...

If winter comes, can spring be far behind...?

Here is the power of subjective poetry.

Blue Rose said...
This comment has been removed by the author.
Blue Rose said...

nannayitundu,manoharamaya varikal

Blue Rose said...
This comment has been removed by the author.
ഉമ്മുഫിദ said...

peythu theernnenkilum peythu kondirikkunnu...

spandikkunna varikal..
good.

www.ilanjipookkal.blogspot.com

ശരത് said...

അഞ്ജു കവിത മനോഹരമായിരിക്കുന്നു ... ഇതിനു ശേഷം പുതിയ കവിതകള്‍ ഒന്നും കണ്ടില്ല. നിര്‍ത്തരുത് ഇനിയും എഴുതുക .. ആശംസകള്‍

SUJITH KAYYUR said...

pulakkat raveendrante kavithakal ishtamaayirunnu. ippol anjuvinte varikal manassil santosham parathunnu. nalla varikal.

Pranavam Ravikumar said...

മനോഹരമായിരിക്കുന്നു!!!