Tuesday, July 14, 2009

സീത

ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ
ഉത്തമനാണു നിന്‍ രാമനെന്നു ജനം
വിധിച്ചിടുന്നു, യുഗത്തിലും..
പുഷ്പവീഥികള്‍ മാത്രം കണ്ട നീ
വിപിന പാതയില്‍ കാലിടറിയോ?
പരീക്ഷിച്ചവന്‍ നിന്റെ പാതിവ്രത്യവും
സംശയിച്ചില്ലെ ഒന്നിലേറെയും
തുടിച്ചിടുന്ന രണ്ടു ജീവനും പേറി
കയറി അന്നൊരു കാട്ടിലേക്കു നീ..
ഒരിക്കല്‍ പോലും നീ പരിഭവിച്ചില്ല?..
തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുമില്ല..
പത്തു പേര്‍ ചൊല്ലില്‍, ഉപേക്ഷിക്കുവാനായോ?
മറുത്തു നീ എന്തേ ഒന്നും പറഞ്ഞില്ല?
സ്‌നേഹം ആഗ്രഹിച്ചീടുന്ന നേരത്ത്,
രാമന്‍ നിന്നെ തനിച്ചു വിട്ടതും..
ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ…?
എന്തു ഞങ്ങളീ പുതിയ തലമുറ
പഠിക്കണം നിന്റെ ജീവിതത്തില്‍ നിന്നും
ജീവിതം വെറും സഹനം മാത്രമോ?
നിഴലു മാത്രമോ ഭാര്യയെന്നവള്‍?
അവള്‍ക്കു ചോദ്യങ്ങള്‍ ഒന്നുമേ ഇല്ലെ?
അവന്റെ ലോകമോ അവള്‍ക്കു പിന്നീട്..
ആഗ്രഹങ്ങളും തന്റെ ലോകവും
മറന്നു വേണമോ ഭാര്യയായിടാന്‍
പറഞ്ഞു നല്കണം നിങ്ങള്‍ പൂര്‍വ്വികര്‍
മാതൃകജനമെന്നു ഞങ്ങള്‍ കേട്ടവര്‍..

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാമായണമാസത്തിന്റെ ഭാവുകങ്ങള്‍

please visit
trichurblogclub.blogspot.com

ഷാനവാസ് കൊനാരത്ത് said...

wishes

കാലചക്രം said...

ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌..
സീത രാമന്‌ എങ്ങനെ മാപ്പുനല്‍കുമെന്ന്‌..
സഹിക്കാന്‍ മാത്രമായ ജന്മം അല്ലേ?
കുടുംബ ബന്ധങ്ങളില്‍ വിശ്വസിച്ചുജീവിക്കുമ്പോള്‍
പുരാണവ്യാഖ്യാനങ്ങള്‍ മനസ്സിലാവാത്ത പോലെ..
ഒടുവില്‍ സീത ഭൂമിദേവിയുടെ മടിത്തട്ടിലേക്ക്‌..
രാമന്‍ സരയുവിലേക്ക്‌..
അപ്പോള്‍ ലവകുശന്‍മാര്‍..
പിന്നീട്‌ അവര്‍ക്കെന്തുപറ്റി?
അച്ഛനുമമ്മയും അടുത്തില്ലാതെ പാവം കുമാരന്‍മാര്‍??

വരവൂരാൻ said...

സീത ഒന്നു പറയാതെ പോയി എന്നാണോ...
നല്ല വരികൾ ഇഷ്ടപ്പെട്ടു

Abhi said...

yes, its interseting and very good...Please keep this talent..
All the best.

smiley said...

ഹായ്‌,

ഭാരത സ്ത്രീത്ത്വത്തിന്റെ വിധേയത്ത്ം ചിലപോൾ സീതയെ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും വിലക്കിയിരിക്കാം...

നന്നായി.. ഇനിയും വരട്ടെ കയ്യിലുള്ളതെല്ലാം..

ഭാവുകങ്ങൾ

സ്മെയിലി

sumesh said...

Good thought, but lack poetic beauty, so far as my aesthetic sensibility is concerned.