Wednesday, July 08, 2009

നീ മഴയായൊന്നു പെയ്യാമോ???

നീ മഴയായൊന്നു പെയ്യാമോ???
എനിക്കൊന്നു നനയണം….
എന്റെ കണ്ണീര്‍ ഈ മഴതുള്ളികളില്‍ കുതിരാനായ്‌
തിളക്കുന്ന ചില മോഹങ്ങള്‍ അണക്കാനായി,
നീ എന്ന പ്രണയം ഉള്‍ക്കൊള്ളാനായി…
ഒന്നു പെയ്യാമോ…?
കാത്തു നിന്നിട്ടും വരാത്ത നീ, എവിടെയോ
മുകില്‍ കാണിച്ചു കൊതിപ്പിക്കുന്നു..
നീ വരുമെന്നു പറയുന്നതു പോലും,
മഴക്കു മുന്‍പിലെ കുളിര്‍ക്കാറ്റു പോലെ..
നീ എന്നെ കൈവിരലുകളാല്‍ മീട്ടുമ്പോള്‍,
തരളിതമായ പുഴയിലേക്കു നീളുന്ന മഴവിരലുകള്‍ പോലെ..
മഴയില്‍ കുതിരുന്ന മണ്ണിന്‍ നിന്റെ മണമാണോ??!!
ഹൃദയത്തിലെവിടേക്കോ ഇറങ്ങി, ചൂടു പിടിപ്പിക്കുന്ന ഗന്ധം!
ഈ മഴയിലായിരുന്നു നിന്റെ കുസൃതിക്കണ്ണുകള്‍ ഞാനാദ്യമായ് കണ്ടത്..
ആദ്യമായി എന്റെ കൈ പിടിച്ചപ്പോള്‍ ചിരിച്ചു വീണുടഞ്ഞ,
വളപ്പൊട്ടുകള്‍ മഴവെള്ളത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചപ്പോള്‍,
മഴ പറഞ്ഞത്,
പ്രണയത്തിന്‍ ആയിരം വര്‍ണ്ണങ്ങളുണ്ടെന്നായിരുന്നോ?
മഴയുടെ രുചി പക്ഷേ ചിലപ്പൊഴൊക്കെ എന്റെ കണ്ണീരിന്റേതാണു,
തീര്‍ന്നു പോയ ഉപ്പിന്റെ എന്തോ ഒരു രസം പോലെ…
പക്ഷേ പ്രണയത്തിന്റെ ചാറ്റല്‍ മഴ നുണയാത്ത ഞാന്‍
കാത്തിരിക്കുന്നത്,
നീ എന്ന പേമാരിയില്‍ അലിഞ്ഞു തീരാനാണ്!!
നീ മഴയായി പെയ്യുന്നതും കാത്ത്….
വിരസമായ ഈ മഴ നനഞ്ഞ്….

11 comments:

ശ്രീ said...

നന്നായിട്ടുണ്ട്, വരികള്‍

Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...

"നീ മഴയായി പെയ്യുന്നതും കാത്ത്….
വിരസമായ ഈ മഴ നനഞ്ഞ്…"

അതു ശരി.ഇപ്പൊ ഒരു മഴ പെയ്യുന്നുണ്ടല്ലേ...ആദ്യം അത് പെയ്ത് തീരട്ടെ.............അതിനു ശേഷം പെയ്യണമോ എന്നാലോചിക്കാം......:)

വരവൂരാൻ said...

ആദ്യമായി എന്റെ കൈ പിടിച്ചപ്പോള്‍ ചിരിച്ചു വീണുടഞ്ഞ,
വളപ്പൊട്ടുകള്‍ മഴവെള്ളത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചപ്പോള്‍,
മഴ പറഞ്ഞത്,
പ്രണയത്തിന്‍ ആയിരം വര്‍ണ്ണങ്ങളുണ്ടെന്നായിരുന്നോ..

ആയിരിക്കണം...ഒരോ മഴയും വരുന്നതും പോവുന്നതും പ്രണയത്തിലേക്കാണല്ലോ

Jayesh said...

Anju...really good works. Ellathilum undu anubhavathinte nokukal.

safar said...

പൊക്കി പൊക്കി മടുത്ത ഞാന്‍
ഇനി എങ്ങനെയാണു പോക്കേണ്ടത്...?
നന്നയര്‍ക്കുന്നു.......കേട്ടോ...

safar said...

പൊക്കി പൊക്കി മടുത്ത ഞാന്‍
ഇനി എങ്ങനെയാണു പോക്കേണ്ടത്...?
നന്നയര്‍ക്കുന്നു.......കേട്ടോ...

Unknown said...

ശ്രീ - :)
ജയേഷ് - നന്ദി....
വരവൂരാന്‍ : ഒരോ മഴയും വരുന്നതും പോവുന്നതും , പെയ്യുന്നതും എല്ലാം പ്രണയം തന്നെയാണ്‌ മനസ്സില്‍...
മാറുന്ന മലയാളി - ;)
സഫര്‍ : എന്നെ പൊക്കി മടുത്തു എന്നോ?... :D

എല്ലാവര്‍ക്കും നന്ദി...

Unknown said...

നീ .
ഒരു മഴയാണ്..
പ്രണയം കാത്തു കിടന്നപ്പോല്‍ ..
അറിയാതെ പെയ്ത,
മഴ ..
കാര്‍മേഘമായി കറുത്തിരുണ്ട്
ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
തുടര്‍ നിമിഷങ്ങളില്‍ ,
തേങ്ങലായ് നീ പെയ്തിറങ്ങി ..
നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോല്‍
നിറഞ്ഞു പെയ്ത
മഴ
എന്റെ മാത്രം മഴ ..


ഇന്നു ആരുടെയൊക്കെയോ മഴ

ഇതും നിന്നെപ്പോലെ ഒരു മഴക്കവിത ...

rocksea said...

കുളിര്‍മ തോന്നുന്നു. നന്നായിട്ടുണ്ട് ആഞ്ജു.

DOMINIC said...

very good ... congrats... write more.. best wishes & best of luck...