Thursday, June 25, 2009

അച്ഛന്‍

കീറിയ പുസ്തകം കാണിച്ച് കൊടുത്തപ്പോള്‍,
ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു,
അത്ര ഭാഗം പഠിക്കാതെ കഴിഞ്ഞില്ലേ….
എനിക്കൊന്നും മനസ്സിലായില്ല..
വഴിയിലെ ബലൂണുകള്‍ നോക്കി നടന്നപ്പോള്‍,
അച്ഛന്‍ വാങ്ങിച്ചു തന്നതിന്, വലുപ്പമില്ലെന്നു തോന്നി
പത്താംക്ലാസ്സിലെ നല്ല മാര്‍ക്ക് കണ്ടിട്ടും അച്ഛന്‍ പറഞ്ഞു,
ഒന്നു കൂടെ നന്നായി പഠിച്ചിരുന്നെങ്കില്‍….
എപ്പോഴും അച്ഛന്‍ ചായ മാത്രമേ പുറത്തു നിന്നും കുടിച്ചുള്ളൂ..
എന്നിട്ടും അച്ഛനെ എനിക്ക് മനസ്സിലായില്ല
വെറുതേ ഞാന്‍ചോക്‌ളേറ്റുകള്‍ വാങ്ങി കഴിക്കുമ്പോഴും,
വീട്ടില്‍ അച്ഛന്‍ ചില ദിവസങ്ങളില്‍
മരുന്നു കഴിക്കാത്തതെന്താണെന്ന്,
ഞാനെന്തേ മനസ്സിലാക്കാത്തത്‌??
ഞാന്‍ നേരെയാവാന്‍ എന്നെ അടിച്ചതിന്റെ
ഓര്‍മ്മപ്പെടുത്തലുകള്‍ നോക്കിയിരിക്കുമ്പോള്‍,
അച്ഛന്റെ മകള്‍ നേരെയായില്ലെന്നും,
എവിടേയും എത്തിയില്ലെന്ന്‌ പറയുമ്പോഴും..
അച്ഛന്റെ സ്വപ്നങ്ങളെ ഞാന്‍ എങ്ങോട്ടോ,
തള്ളിയിടുകയാണോ??
അച്ഛന്റെ ചില സ്വഭാവങ്ങള്‍ ഇഷ്ടമല്ലെന്ന്
പറയുമ്പോഴും..
എല്ലവരുടെയും കാണാമറയത്ത്, ഇരിക്കുമ്പോഴും
അച്ഛനെ മാത്രേ കാണാന്‍ തോന്നുന്നുള്ളൂ…
അച്ഛന്‍ എന്നെ മനസ്സിലാ
ക്കുന്നുണ്ടോ എന്തോ ??!!

6 comments:

parammal said...

nalla varikal.....

വരവൂരാൻ said...

ഞാന്‍ചോക്‌ളേറ്റുകള്‍ വാങ്ങി കഴിക്കുമ്പോഴും,
വീട്ടില്‍ അച്ഛന്‍ ചില ദിവസങ്ങളില്‍
മരുന്നു കഴിക്കാത്തതെന്താണെന്ന്,
ഞാനെന്തേ മനസ്സിലാക്കാത്തത്‌...

അച്ഛന്‍ എന്നെ മനസ്സിലാക്കുന്നുണ്ടോ എന്തോ ..

സ്നേഹം അറിയാതെ പോകുന്നത്‌ എങ്ങി നെ... ആശംസകൾ

Unknown said...

GREAT..................

sumesh said...

It is very close 2 life...I too agree with you, ofcourse the best amongst what u have written.

I fealt like seein u...

SHARE INFO said...

...nic

SHARE INFO said...

gd