ചില സമരേഖകള്‍ അങ്ങിനെയാണ്
ഒരിക്കലും അടുക്കാതെ, എന്നും ഒരേ ദൂരം വിട്ട്..
ദൂരെ നിന്നും നോക്കുന്നവര്‍ക്ക് നാം ഒന്നായവരെന്നു തോന്നും..
ചിലര്‍ക്ക് പിരിഞ്ഞകന്നവരെന്നും
എങ്കിലും ഒരിക്കലും അടുക്കാതെയും, എന്നാല്‍ അകലാതെയും,
അവ നീണ്ടു കൊണ്ടേയിരിക്കും...
നീയും ഞാനും പോലെ..