Wednesday, September 07, 2011

ഇനി മടങ്ങട്ടെ ... !


ഒളിച്ചു കളിക്കായാണെന്റെ കവിതയിപ്പോള്‍,
പിടി തരാതെ, തൂലികത്തുമ്പു തുരുമ്പിച്ചു...!
ഒഴിക്കാനൊരു തുള്ളി മഷിയില്ലയിന്നെന്നില്‍,
ചുടു ചോര പോലും വെറും വെള്ളമായ് മാറുന്നു..
വലിയൊരു കാന്‍വാസു പോലെയീ ജീവിതം
വെളുക്കെ ചിരിച്ചെന്റെ മുന്നില്‍ കിടക്കുന്നു...
ചായ്യവേ ഇത്തിരി വെമ്പലോടെങ്കിലും,
കുതറി മാറീടുന്നു, ചുമരുകള്‍ ചുറ്റിലും !!
തനിയെയാവുന്നതിന്‍ വേദന, ഇരുളിന്റെ പേടിയില്‍
പതിയെ അലിഞ്ഞുതിര്‍ന്നീടുന്നു..
പടിവാതില്‍ ചാരി പതിയെ നടക്കുമ്പോള്‍
പറയാത്ത വാക്കുകള്‍ കാലടി തടുക്കുന്നു...
വെറുതെയീ നിനവിലൊരായിരം താരങ്ങള്‍
പതിയെ പതിയെ തിരി താഴ്ത്തി മയങ്ങുന്നു
മനസ്സിന്റെ അറിയാത്ത വേദിയിലെങ്ങാണ്ടോ,
കെട്ടിയാടുന്നുണ്ട് കോലങ്ങള്‍ !! ഒന്നുമറിയാതെ...
സദസ്സ് നിശബ്ദമായ് നെടുവീര്‍പ്പു തീര്‍ക്കുമ്പോള്‍
വേദിയില്‍ വേഷങ്ങള്‍ നിശ്ചേതരാവുന്നു...
ഇനി മടങ്ങട്ടെ ചിരിക്കാത്തൊരായിരം
മുഖങ്ങളില്‍ ഭാവങ്ങള്‍ തേടുന്നതും നിര്‍ത്തി..

കവിത തൂവാതെ ചുണ്ടുകള്‍ പിടയുന്നു,
കവിത മരിക്കയണാവോ എന്നിലിപ്പോള്‍... !!

ഇനി മടങ്ങട്ടെ പാഥേയമില്ലാതെ,
തല ചായ്ക്കാന്‍ മരത്തണലേതുമില്ലാതെ...!
ഇനി മടങ്ങട്ടെ ... !

5 comments:

Arunkumar Vamadevan said...

nice da.........

Naturalfriend said...

Kavitha orikalum marikilla.Nannayittundu.Eniyum sremikane.Edaikoke kudumbathodopam kayaltheeratho silent valleyilo poyal urangikkidakkunna kavitha thane unarnnu vannolum.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാത്തിരിക്കുക.ഒറ്റപ്പെട്ട് വളരുമ്പോള്‍ ഉള്ളിലെ കവിത തഴക്കും,തളിര്‍ക്കും.

രഘുനാഥന്‍ said...

കൊള്ളാം...തുരുമ്പിച്ച തൂലികയില്‍ നിന്നുള്ള കവിത...
ഇനിയും എഴുതുക...

മത്താപ്പ് said...

:)
വായിച്ചു
കവിത-സ്വത്വാന്വേഷണം ആയാണു തോന്നിയത്.
അവനവനു മാത്രം മനസ്സിലാക്കാൻ കഴിയുന്ന, അവനവൻ മാത്രം മനസ്സിലാക്കേണ്ട ചിലത്...

(വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്നായിരിക്കും...)